ad
Deshabhimani

വാടകക്കെട്ടിടങ്ങളോട്‌ വിട

ചെങ്ങന്നൂർ ഗവ. ആയുർവേദ 
ആശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ

ayurveda

ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം

വെബ് ഡെസ്ക്

Published on Feb 27, 2026, 12:30 AM | 1 min read

സ്വന്തംലേഖകൻ

ചെങ്ങന്നൂർ

ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം ശനി വൈകിട്ട് 4.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. നഗരസഭ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ ആൽത്തറ ജങ്‌ഷന്‌ സമീപമുള്ള വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനെ തുടർന്നാണ് ഗവ. ഐടിഐ ജങ്‌ഷന്‌ സമീപം പുതിയ കെട്ടിടം നിർമിച്ചത്. മൂന്നുനിലകളിലായി 15,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം 5.23 കോടി ചെലവഴിച്ചാണ് നിർമിച്ചത്. ​മുടങ്ങിക്കിടന്ന നിർമാണം മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് പുനരാരംഭിച്ചത്. കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ സജ്ജീകരിക്കുന്ന കെട്ടിത്തിൽ താഴത്തെ നിലയിൽ പരിശോധന, ചികിത്സാ മുറികൾ, ഫാർമസി, സ്റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും. പഞ്ചകർമ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home