ചത്തിയറപ്പാലം തുറന്നു

താമരക്കുളം പഞ്ചായത്തിൽ പുനർനിർമിച്ച ചത്തിയറപ്പാലം എം എസ് അരുൺകുമാർ എംഎൽഎ നാടിന് സമർപ്പിക്കുന്നു
ചാരുംമൂട്
സ്വപ്‌നപദ്ധതിയായ ചത്തിയറപ്പാലം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. പിഡബ്ല്യുഡി പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ ഷിജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, പഞ്ചായത്ത് പ്രസിഡന്റ് ഷീജാദേവി, ജില്ലാ പഞ്ചായത്തംഗം ബി രാജലക്ഷ്‌മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എസ് രോഹിത്, ഡി രോഹിണി, ആർ അശ്വതി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് റെനി തോമസ്എന്നിവർ സംസാരിച്ചു.










0 comments