ചാരുംമൂട് സിവിൽ സ്‌റ്റേഷൻ ഉദ്ഘാടനം 22ന്

സംഘാടകസമിതി യോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെയും, കരിമുളയ്‌ക്കലിൽ നിർമിക്കുന്ന ചാരുംമൂട് സിവിൽ സ്‌റ്റേഷന്റെയും നിർമാണോദ്ഘാടനം ആഗസ്‌ത് 22ന് മന്ത്രി കെ രാജൻ നടത്തും. ഈ പരിപാടിയുടെ വിജയത്തിന് ചുനക്കര പഞ്ചായത്ത് ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാനായി അഡ്വ. കെ ആർ അനിൽകുമാറിനെയും കൺവീനർ ആയി ടി വി ജയനെയും തീരുമാനിച്ചു. വില്ലേജ് ഓഫീസ് സംഘാടക സമിതി ചെയർമാനായി അഡ്വ. കെ ആർ അനിൽകുമാറിനെയും കൺവീനർ ആയി അനീഷ് ഈപ്പനെയും തീരുമാനിച്ചു.









0 comments