കർഷകസംഘം ചാരുംമൂട് ഏരിയ സമ്മേളനം ഇന്ന്

ചാരുംമൂട്
കേരള കർഷകസംഘം ചാരുംമൂട് ഏരിയ സമ്മേളനം ഞായറാഴ്‌ച നടക്കും. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നൂറനാട് പടനിലം ഹയർസെക്കൻഡറി സ്‌കൂൾ) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യും. ഏരിയ പ്രസിഡന്റ് എസ് രാമകൃഷ്‌ണൻ അധ്യക്ഷനാകും. ഏരിയ സെക്രട്ടറി ആർ ശശികുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.










0 comments