ചെറിയ പെരുന്നാൾ വലിയ ആഘോഷം


സ്വന്തം ലേഖകൻ
Published on Mar 21, 2026, 01:14 AM | 1 min read
ആലപ്പുഴ
വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾ പൂർത്തിയാക്കി, സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സ-്‌മരണ പുതുക്കി വിശ്വാസികൾ വെള്ളിയാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിച്ചു. രാവിലെ മുതൽ തക്ബീർ ധ്വനികൾ മുഴക്കിവിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയെത്തി. പെരുന്നാളും ജുമാ നമസ-്‌കാരവും ഒരുമിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പെരുന്നാൾ നമസ-്‌കാരത്തിനുശേഷം നടത്തുന്ന ഖുത്തുബയും പ്രത്യേക പ്രാർഥനയും നിർവഹിച്ചാണ് വിശ്വാസികൾ മടങ്ങിയത്. മതപണ്ഡിതരും ആത്മീയനേതാക്കളും നേതൃത്വം നൽകി. മസ്ജിദുകളിൽ പ്രത്യേകം സംവിധാനവും ഒരുക്കിയിരുന്നു. നിസ്‌കാരത്തിനുശേഷം ബന്ധുമിത്രാദികളേയും സുഹൃത്തുക്കളേയും സന്ദർശിച്ച് മധുരം നൽകിയും വിശ്വാസികൾ സ-്‌നേഹം പങ്കിട്ടു. പലയിടത്തും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായമെത്തിക്കുന്ന സാന്ത്വന പ്രവർത്തനങ്ങളും നടന്നു. റമദാൻ തുടക്കത്തിൽ നിർജീവമായിരുന്ന വിപണികളിലും തിരക്കേറി. ആലപ്പുഴ ബീച്ചിൽ നടന്ന പെരുന്നാൾ നമസ-്‌കാരത്തിന് ആലപ്പുഴ മർക്കസ് മസ്ജിദ് ഇമാം കെ എം അഷ്റഫ് നേതൃത്വം നൽകി. മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ടിൽ പി കെ സക്കരിയ സ്വലാഹിയും വളഞ്ഞവഴി ഐസിഡിഎസ് ജംങ്ഷനിൽ മുനീർ സ്വലാഹിയും വടുതല നദ്വത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ-്‌കൂൾ ഗ്രൗണ്ടിൽ അബ്ദുൽ വഹാബ് സ്വലാഹിയും ചന്തിരൂർ പാലസ് ഗ്രൗണ്ടിൽ റിനാസ് സ്വലാഹി-യും കുത്തിയതോട് എൻസിസി കവലയിൽ ആസിഫ് ഇസ്‌ലാഹി-യും മണ്ണഞ്ചേരി സർവീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ ഹുസൈൻ നജാത്തിയും കായംകുളം ജെഡിഎം ഓഡിറ്റോറിയത്തിൽ ചുഴലി അബ-്‌ദുല്ല മൗലവിയും ചാരുംമൂട് ഷംഫോർഡ് സ-്‌കൂളിൽ ഡോ. ആഷിഖ് ഷാജഹാനും നേതൃത്വം നൽകി.










0 comments