ad
Deshabhimani

പെരുന്നാൾ സ്നേഹം നുകർന്ന് പ്രതിഭ

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ പെരുന്നാൾ നമസ-്കാരം കഴിഞ്ഞ് വരുന്ന വിശ്വാസികളോട് വോട്ടഭ്യർഥിക്കുന്നു
വെബ് ഡെസ്ക്

Published on Mar 21, 2026, 01:16 AM | 1 min read

കായംകുളം

പെരുന്നാൾ ആശംസകൾ നേർന്ന് എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ വിവിധ പള്ളികളിൽ നടന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളിയായി. പുത്തൻതെരുവ്, ഷഹിദാർ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ വിശ്വാസികൾക്ക്‌ ആശംസകൾ നേർന്നു. വിശ്വാസികൾ പ്രതിഭയ്‌ക്ക്‌ വിജയാശകൾ നേർന്നു മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന എൽഡിഎഫ് പരിപാടികളിലും പങ്കെടുത്തു. ശനിയാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്‌ മുന്നേടിയായി മണ്ഡലത്തിൽ നിരവധി ആളുകളെ നേരിൽക്കണ്ട്‌ അനുഗ്രഹം വാങ്ങി. മാവേലിക്കര എൽഡിഎഫ് സ്ഥാനാർഥി എം എസ് അരുൺകുമാർ വെള്ളി വൈകിട്ട് ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. വിവിധ മേഖലകളിലെ ആളുകളെ സന്ദർശിച്ചു. ശനി രാവിലെ മാവേലിക്കര തഹസിൽദാർക്ക് മുന്നിൽ നോമിനേഷൻ സമർപ്പിച്ചശേഷം പഞ്ചായത്തുകളിൽ സന്ദർശനം തുടരും. വൈകിട്ട് ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home