ചെറിയപെരുന്നാൾ ആഘോഷിച്ചു

കായംകുളം ജിഡിഎം ഗ്രൗണ്ടിൽ കേരളാ നദ്‌വത്തുൽ മുജാഹിദീൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചുഴലി അബ്ദുള്ള മൗലവി നേതൃത്വം നൽകിയ ഈദ്ഗാഹ്
കാർത്തികപ്പള്ളി
വന്ദികപ്പളളി ജുമാ മസ്ജിദിൽ ഈദ് നമസ്‌കാരത്തിന് മുഖ്യ ഇമാം ഷമീർ അസ്ലമി നേതൃത്വം നൽകി. മുതുകുളം ജമാഅത്തിൽ ഇമാം ഹനീഫ ഫൈസി നേതൃത്വം നൽകി. ആറാട്ടുപുഴ പടിഞ്ഞാറേ ജുമാമസ്ജിദിൽ പി കെ അബ്ദുൽ ഹമീദ് സഅദിയും ആറാട്ടുപുഴ മസ്ജിദുൽ റായ(എ സി പള്ളി) അബ്ദുൽ റൗഫ് ഫൈസിയും നേതൃത്വം നൽകി. ആറാട്ടുപുഴ വടക്കേ ജുമാ മസ്ജിദിൽ സുഹൈൽ നിസാമിയും തെക്കേ ജുമാ മസ്ജിദിൽ ഇ കെ ജമാലുദ്ദീൻ മന്നാനിയും ചെറിയ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. ചിങ്ങോലി മുക്കുവശ്ശേരി ഹനഫി ജുമാമസ്ജിദിൽ മുഖ്യ ഇമാം ഹാമിദ് കോയ തങ്ങൾ നേതൃത്വം നൽകി. കണ്ടല്ലൂർ ജമാഅത്തിൽ പെരുന്നാൾ നമസ്‌കാരത്തിന് മുഖ്യ ഇമാം അബ്ദുൽ റഷീദ് ബാഖവി നേതൃത്വം നൽകി. പുതിയവിള മസ്ജിദുൽ മഗ്ഫിറയിൽ മുഖ്യ ഇമാം ഉവൈസ് ഫൈസി പതിയാങ്കര നേതൃത്വം നൽകി.










0 comments