സിഡിഎസിന് 1.69 കോടി രൂപ വായ്പ നൽകി

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സി ഡി എസിന് നൽകിയ വായ്പാ വിതരണം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ സി ഡി എസിന് 1.69 കോടി രൂപ വായ്പ നൽകി. 14 ഗ്രൂപ്പുകളിലെ 165 അംഗങ്ങൾക്കാണ് വായ്പ നൽകിയത്. 4.60 കോടിയോളം രൂപ വിതരണം ചെയ്തത് കൂടാതെയാണ് 1.69 കോടി രൂപ വിതരണം ചെയ്തത്. എച്ച് സലാം എം എൽ എ വായ്പവിതരണം ഉദ്‌ഘാടനം ചെയ്‌തു. കോർപറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ കവിത, സ്ഥിരം സമിതി അധ്യക്ഷ കെ ശ്യാമള, അംഗങ്ങളായ ശ്രീജ രതീഷ്, ഹരികൃഷ്ണൻ, കെ മനോജ് കുമാർ, ശ്രീലേഖ, സിന്ധു മനോജ്, സ്നേജിത രതീഷ്, കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ വി പി അലോഷ്യസ്,സിഡിഎസ് ചെയർപേഴ്സൺ രാധാ ഓമനക്കുട്ടൻ, സിഡിഎസ് അംഗം സ്മിത എന്നിവർ സംസാരിച്ചു.










0 comments