സിബിഎൽ വള്ളംകളി 26ന്: സ്വാഗതസംഘമായി

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി സ്വാഗതസംഘം രൂപീകരണയോഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി 26ന് പകൽ രണ്ടിന് പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടത്തും. സ്വാഗതസംഘം രൂപീകരണം പാണ്ടനാട് ശ്രീ വിവേകാനന്ദ എച്ച്എസ്എസിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, ജില്ലാ പഞ്ചായത്തംഗം ജി കൃഷ്‌ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി വിവേക്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെബിൻ പി വർഗീസ്, ബി കെ പ്രസാദ്, ജിജി കുഞ്ഞുകുഞ്ഞ്, പള്ളിയോട സേവാസംഘം പ്രതിനിധി രാജൻ മൂലവീട്ടിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മന്ത്രി എം ലിജു (ചെയർമാൻ), സജി ചെറിയാൻ എംഎൽഎ (വൈസ്‌ചെയർമാൻ), കലക്‌ടർ ഷാജി വി നായർ (കൺവീനർ). ഒമ്പത് ചുണ്ടൻവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 25ന് വൈകിട്ട് നാലിന് വിളംബരജാഥയും സാംസ്‌കാരിക സമ്മേളനവും തുടർന്ന് ഗാനമേളയും നടത്തും. വിളംബരജാഥയിൽ പങ്കെടുക്കുന്ന മികച്ച പഞ്ചായത്തിന് 10,000 രൂപയും മികച്ച വാർഡിന് 5000 രൂപയും ക്യാഷ് അവാർഡ് നൽകും.









0 comments