ad
Deshabhimani

അരൂരിന് കരുതല്‍

budget
വെബ് ഡെസ്ക്

Published on Jan 30, 2026, 01:59 AM | 1 min read

അരൂരിന്റെ സമഗ്ര വികസനത്തിന് ഇന്ധനമാകുന്ന ബജറ്റാണ്‌. ആരോഗ്യമുള്ള ഭാവി തലമുറയെ സൃഷ്‌ടിക്കാൻ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഓപ്പൺ ജിം തുടങ്ങാൻ പദ്ധതിയുണ്ട്. പശ്‌ചാത്തല വികസനത്തിനും കരുതലുണ്ട്. റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേകം തുക അനുവദിച്ചു.അരൂർ കുമ്പളങ്ങി റോഡ്,വടുതല കുടപുറം റോഡ് എന്നിവ ബിഎം, ബിസി നിലവാരത്തിൽ നിർമിക്കാനാകും. വർഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി അരൂർ പഞ്ചായത്ത് കഴുവിടാമൂല നഗറിലേക്കുള്ള റെയിൽവേ അടിപ്പാതയ്‌ക്കും തുകയുണ്ട്. പെരുമ്പളം സിഎച്ച്സി കെട്ടിടം നിർമാണം ആരോഗ്യ രംഗത്തും കുതിച്ചുചാട്ടമുണ്ടാക്കും. സ്കൂളുകളുടെ പുനരുദ്ധാരണത്തിനും തുക വകയിരുത്തി.

ദലീമ എംഎല്‍എ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home