ad
Deshabhimani

പ്രചാരണ സാമഗ്രികൾ നീക്കി 
സ്ഥാനാർഥികൾ

കഞ്ഞിക്കുഴി ബ്ലോക്ക് -– ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളായ ബൈരഞ്‌ജിത്തും എം കെ സജിയും 
തങ്ങളുടെ തെരഞ്ഞെടുപ്പ് ചുമരെഴുത്തുകൾ മായ-്‌ക്കുന്നു

കഞ്ഞിക്കുഴി ബ്ലോക്ക് -– ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളായ ബൈരഞ്‌ജിത്തും എം കെ സജിയും 
തങ്ങളുടെ തെരഞ്ഞെടുപ്പ് ചുമരെഴുത്തുകൾ മായ-്‌ക്കുന്നു

വെബ് ഡെസ്ക്

Published on Dec 11, 2025, 12:07 AM | 1 min read

കഞ്ഞിക്കുഴി

പ്രചാരണത്തിനായി വഴിവക്കുകളിൽ സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും വോട്ടെടുപ്പ്‌ അവസാനിച്ച തൊട്ടടുത്ത ദിവസം പരമാവധി നീക്കംചെയ്‌ത്‌ മാതൃകകാട്ടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഇല്ലത്തുകാവ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ബൈരഞ്‌ജിത്തും പഞ്ചായത്ത് ഏഴാംവാർഡ് സ്ഥാനാർഥി എം കെ സജിയും. പലരും ചുവരെഴുതാൻ അനുവാദം തന്നപ്പോഴേ "വൃത്തിയാക്കിക്കൊടുക്കാം’ എന്ന് സ്ഥാനാർഥികൾ വാക്കുനൽകിയിരുന്നു. എൽഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം സ്ഥാനാർഥികളും പ്രവർത്തകരും ചേർന്നാണ് ഡിവിഷനിലെ പുത്തനമ്പലം പ്രദേശത്തെ ചുമരെഴുത്തുകൾ മായ-്ക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 2020ലെ തദ്ദേശതെരഞ്ഞെടുപ്പിലും പഞ്ചായത്ത് നാലാംവാർഡ് സ്ഥാനാർഥിയായിരുന്ന ബൈരഞ്‌ജിത്ത് തന്റെ പ്രചാരണസാമഗ്രികൾ ഇത്തരത്തിൽ നീക്കംചെയ-്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home