കഫെ മോമോസ് ഫ്രം മേഘാലയ

താരയുടെ മാന്നാറിലെ കഫെ മോമോസ്
കെ സുരേഷ്‌കുമാർ
Published on Dec 07, 2025, 12:12 AM | 1 min read
മാന്നാർ
ദേവസ്വം ബോർഡ് പമ്പാ കോളേജ് വിമൻസ് സെൽ, ഇഡി ക്ലബ് എന്നിവ ചേർന്ന് സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയിൽ കുട്ടികൾക്ക് പ്രചോദനമായി മേഘാലയയിൽനിന്നുള്ള താര മോഹനൻ. യുപിഎസ്‌സി മോഹവുമായി മാന്നാറിലെത്തിയ താര ‘കഫെ മോമോസ് ’ എന്ന ചെറുസംരഭം തുടങ്ങി. പരുമല പമ്പാ കോളേജിന്റെ ഓർണമെന്റൽ ഗേറ്റിന് സമീപമാണ് കഫേ മോമോസ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ സംഘങ്ങളുടെ സഹായത്തോടെ തുടങ്ങിയ ഉദ്യമം ഇന്ന് അഞ്ച് കുടുംബത്തിന് താങ്ങാണ്. മൾട്ടിനാഷണൽ കമ്പനിയിലും പത്രമാധ്യമത്തിലും ഉണ്ടായിരുന്ന ജോലി വേണ്ടെന്നുവച്ചാണ് സിവിൽ സർവീസ് പഠിതാവും പരിശീലകയുമായി താര മാറിയത്. ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങാകണം എന്ന മോഹമാണ് സംരഭകയാകാൻ കാരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പിന്തുണയാണ് കഫേ മോമോസ് ഒരു റെസ്‌റ്റോറന്റായി ഉയർത്താനുള്ള ശ്രമത്തിലാണെന്നും താര പറഞ്ഞു.










0 comments