ad
Deshabhimani

ഇനി പേടിക്കാതെ പോകാം അമ്പാട്ട് പാലത്തിലൂടെ

മണ്ണഞ്ചേരി പഞ്ചായത്തില്‍ നിര്‍മിച്ച അമ്പാട്ടുപാലം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 10, 2026, 12:52 AM | 1 min read

മണ്ണഞ്ചേരി

പഞ്ചായത്തില്‍ എം എൽ എ ഫണ്ടിൽ നിര്‍മാണം പൂര്‍ത്തീകരിച്ച അമ്പാട്ടുപാലവും, ഓള്‍ഡ് പോസ്റ്റോഫീസ്-കിഴക്കേ മസ്ജിദ് റോഡ്, മണ്ണഞ്ചേരി പുത്തന്‍പറമ്പ് -തൈക്കാവ് റോഡ്, മനയ്ക്കല്‍ ക്ഷേത്രം- മുക്കാച്ചിറ-പനവട്ടം റോഡുകളും നാടിന് സമർപ്പിച്ചു. യാത്ര ദുഷ്കരമായിരുന്ന ഇടുങ്ങിയ അമ്പാട്ട് പാലം പൊളിച്ചു മാറ്റിയാണ് പുതിയപാലം നിർമിച്ചത്. ​മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം ഉണ്ടാക്കിയെന്ന്‌ മന്ത്രി പറഞ്ഞു. ചടങ്ങിൽ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. മണ്ണഞ്ചേരിയിലെ കുടിവെള്ള പ്രശ്നത്തിന് ഒമ്പത് മാസത്തിനുള്ളിൽ പരിഹാരമാകുമെന്നും മണ്ണഞ്ചേരിയിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥാപിക്കുമെന്നും എം എൽ എ പറഞ്ഞു. അസിസ്റ്റന്റ്‌ എന്‍ജിനിയര്‍ ഗൗരി കാര്‍ത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷീന സനല്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ഡി ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി അജയകുമാര്‍, വൈസ് പ്രസിഡന്റ്‌ കെ പി ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആസിഫ് റഹിം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യ ശശിധരന്‍, സുധര്‍മ്മ രാജേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ഹാഷ്മി നിയാസ്, ഹസീന ബഷീര്‍, അജീഷ് മോന്‍, സി പി ഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, സി പി ഐ മണ്ഡലം അസി. സെക്രട്ടറി കെ ഡി വേണു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home