ad
Deshabhimani

പുസ്‌തകമേള ആരംഭിച്ചു

കേരള കാളിദാസ സാംസ്‍കാരിക വേദിയുടെ പുസ്‍തകോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ എം ബി അനിൽ മിത്ര ഉദ്ഘാടനംചെയ്യുന്നു

കേരള കാളിദാസ സാംസ്‍കാരിക വേദിയുടെ പുസ്‍തകോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ എം ബി അനിൽ മിത്ര ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 01:10 AM | 1 min read

ഹരിപ്പാട്

കേരളകാളിദാസ സാംസ്കാരികവേദി ഹരിപ്പാട്‌ കേരളവർമ സെൻട്രൽ ലൈബ്രറി അങ്കണത്തിൽ പുസ്തകമേള സംഘടിപ്പിച്ചു. വെള്ളിയാഴ്ച സമാപിക്കും. നഗരസഭാ വൈസ് ചെയർമാൻ എം ബി അനിൽ മിത്ര ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്‌ സുരേഷ് മണ്ണാറശാല അധ്യക്ഷനായി. ഡോ. ഏവൂർ മോഹൻദാസ് കവി ഹരിപ്പാട് ഭാസ്‌കരൻനായർക്ക് പുസ്തകം നൽകി ആദ്യ വിൽപ്പന നടത്തി. ​ലൈബ്രറി പ്രസിഡന്റ്‌ ഇളനല്ലൂർ തങ്കച്ചൻ, സെക്രട്ടറി സി എൻ എൻ നമ്പി, മുട്ടം സി ആർ ആചാര്യ, കരുവാറ്റ കെ എം പങ്കജാക്ഷൻ, ഷിബു പഞ്ചവടി, ആർ ചന്ദ്രശേഖരൻപിളള എന്നിവർ സംസാരിച്ചു. ​പുസ്തക ചർച്ച, പ്രഭാഷണം, കവിയരങ്ങ്, അക്ഷരശ്ലോക സദസ്, ചർച്ച, സിമ്പോസിയം എന്നിവയും നടക്കും. കേരളവർമ വലിയ കോയിത്തമ്പുരാന്റെ സ്മാരക നിർമാണ ധനശേഖരണാർഥമാണ് പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തി പുസ്തകമേള സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home