ad
Deshabhimani

ഡിവൈഎഫ്ഐയ‍്ക്ക് 
രക്തദാന അവാർഡ്

ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ‍്ത സംഘടനയ‍്ക്കുള്ള അവാർഡ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 
ഡോ. പദ്മകുമാർ, സൂപ്രണ്ട് ഡോ. ഹരികുമാർ എന്നിവരിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ‍്കുമാർ,  സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Oct 19, 2025, 02:40 AM | 1 min read

ആലപ്പുഴ

ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനയ്ക്കുള്ള അവാർഡ് ഡിവൈഎഫ്ഐയ്ക്ക്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ, സൂപ്രണ്ട് ഡോ. ഹരികുമാർ എന്നിവർ പങ്കെടുത്തു. ദിവസവും ഹൃദയപൂർവ്വം ഭക്ഷണപ്പൊതിക്കൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളേജിൽ രക്തദാനവും ചെയ്യുന്നുണ്ട്. ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും രക്തദാനം ചെയ്യുന്നുണ്ട്. ഒരുവർഷത്തിനിടെ 6000 പേരാണ്‌ വിവിധ ആശുപത്രിയിൽ രക്തദാനം ചെയ്തിട്ടുള്ളത്.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home