ബിരിയാണി ചലഞ്ചിലൂടെ കുരുന്നുകൾക്ക് കളിയിടമാകും

മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ കളിസ്ഥലം ഒരുക്കാൻ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
മുഹമ്മ
മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ കുഞ്ഞുങ്ങൾക്കായൊരു കളിസ്ഥലം ഒരുക്കാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. രക്ഷ കർത്താക്കളുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടെ പി ടി എയും, വിദ്യാലയ വികസന സമിതിയും ചേർന്നാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. വികസനസമിതി ചെയർമാൻ സെബാസ്റ്റ്യൻ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, പ്രഥമാധ്യാപകൻ ജോൺ തോമസ്, വിദ്യാലയ വികസനസമിതി കൺവീനർ ജോളി തോമസ്, ചർച്ച് വർക്കർ പി എം ഐസക്, സീനിയർ അസിസ്റ്റന്റ് എൻ എം ഷേർലി, പി ടി എ പ്രസിഡന്റ് സുബിത അഫ്നാസ്, വൈസ് പ്രസിഡന്റ് പഞ്ചമി വിഷ്ണു, എം പി ടി എ പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് വിശ്വമോൾ എന്നിവർ സംസാരിച്ചു.










0 comments