ad
Deshabhimani

ജൈവവൈവിധ്യ 
പ്രവർത്തനങ്ങൾക്ക് തുടക്കം

biodiversity

ടൗൺ യുപി സ-്‌കൂളിൽ ജൈവവൈവിധ്യ പ്രവർത്തനങ്ങൾ കായംകുളം ഓണാട്ടുകര കാർഷിക റിസർച്ച് സെന്റർ 
ഡയറക്‌ടർ ഡോ. വി മിനി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 19, 2026, 12:05 AM | 1 min read

​കായംകുളം ​

ടൗൺ യുപി സ-്‌കൂളിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കായംകുളം ഓണാട്ടുകര കാർഷിക റിസർച്ച് സെന്ററിലെ ഡയറക-്‌ടർ ഡോ. വി മിനി ജൈവവൈവിധ്യ പ്രവർത്തനങ്ങളും പ്രദർശനവും വിപണനവും ഉദ്ഘാടനംചെയ്‌തു. സസ്യങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ, ചിരട്ടകൊണ്ടുള്ള കരകൗശലവസ-്‌തുക്കൾ എന്നിവയുടെ പ്രദർശനവും വിവിധ ഫാമുകളുടെ പച്ചക്കറിത്തൈകൾ, വിത്തുകൾ, മില്ലറ്റ്സ്, കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവും സംഘടിപ്പിച്ചു. സ-്‌കൂൾ എസ്എംസി ചെയർമാൻ ഷുക്കൂർ വഴിച്ചേരി അധ്യക്ഷനായി. ഹരിതവ്യക്തി വനമിത്ര അക്ഷയശ്രീ അവാർഡ് ജേതാവായ കെ ജി രമേശൻ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക ജെസി വർഗീസ്, എസ്എംസി വൈസ്ചെയർപേഴ്സൺ സുബീന, അധ്യാപിക മുംതാസ്, ജൈവവൈവിധ്യ ക്ലബ് കോ–ഓർഡിനേറ്റർ അരുണിമ, സ-്‌കൂൾ ലീഡർ സന, ആലപ്പുഴ ജൈവവൈവിധ്യ ബോർഡിന്റെ കോ– -ഓർഡിനേറ്റർ ശ്രുതി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം കായംകുളം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സോളമൻ റൊസാരിയോ ഉദ്ഘാടനംചെയ്‌തു. വാർഡ് കൗൺസിലർ മുബീർ എസ് ഓടനാട്, അനീസ, കരീലക്കുളങ്ങര സ്‌പിന്നിങ് മിൽ മാനേജിങ് ഡയറക്‌ടർ പി എസ് ശ്രീകുമാർ, ഹരിപ്പാട് ബിഎംസി കൺവീനർ വി വാണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home