ad
Deshabhimani

സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ

ജില്ലയെ അഭിനവും അന്നയും നയിക്കും

സംസ്ഥാന സബ് ജൂനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ആൺ, പെൺ ടീമുകൾ ഭാരവാഹികൾക്കൊപ്പം
വെബ് ഡെസ്ക്

Published on Aug 22, 2026, 01:20 AM | 1 min read

ആലപ്പുഴ

സംസ്ഥാന സബ് ജൂനിയർ ബാസ്‍കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയെ ​അഭിനവ് മാധവും അന്ന എത്സയും നയിക്കും. ജില്ലാ ടീമുകൾക്കുള്ള ജഴ്സി മെഡിവിഷൻ എംഡി ബിബു പുന്നൂരാൻ വിതരണംചെയ്‌തു. പ്രസിഡന്റ്‌ റോണി മാത്യു അധ്യക്ഷനായി. സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജോസ് സേവ്യർ, ബി സുഭാഷ്, ബിനു മനോഹരൻ, എസ് ഷഹബാസ് എന്നിവർ സംസാരിച്ചു. മാറുന്ന കളിനിയമങ്ങളെക്കുറിച്ച് കെബിഎ ടെക്‌നിക്കൽ ഒഫീഷ്യൽ വിഷ്‍ണുമണി ക്ലാസ്‌ നയിച്ചു. കളമശേരി രാജഗിരി കാമ്പസിൽ 22 മുതൽ 25 വരെയാണ് സംസ്ഥാന ചാമ്പ്യൻഷിപ്. ടീം – ആൺകുട്ടികൾ: അഭിനവ് മാധവ്- (ക്യാപ്റ്റൻ ), ഫെബിൻ ദേവസ്യ റോബി, വൈഭവ്, റയാൻ ജോൺ, അനോഷ് കെവിൻ, കാർത്തിക്, ആദിദേവ്, ഗൗതം, ബ്രിജേഷ്, റയാൻ, അഗ്നിവേശ്, ഉമർ. കോച്ച്: അക്ഷയ്കുമാർ-​, മാനേജർ: ഇജാസ് അമീർ-. പെൺകുട്ടികൾ: അന്ന എത്സ (-ക്യാപ്റ്റൻ), മെറിൻ, ശിവാനി, നേഹ, നിവിയ, ആവണി, വൈഷ്‌ണവി, ഹന്ന ഫാത്തിമ, സാൻവിക, അഞ്‌ജന റാം, കീർത്തന, ആൻ. കോച്ച്: നൗഷാദ്-, അസിസ്‌റ്റന്റ് കോച്ച്: എസ് വിഷ്‍ണു, മാനേജർ: ശുഭ ജോസ്-.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home