ബാസ്കറ്റ്ബോൾ ടൂർണമെന്റ്

മൺസൂൺ ഫെസ്റ്റ് സീസൺ 2 ബാസ്കറ്റ്ബോൾ ടൂർണമെന്റ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ‘മൺസൂൺ ഫെസ്റ്റ് സീസൺ 2' ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ ടൂർണമെന്റ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെൻ കല്ലുപുര അധ്യക്ഷയായി. വിവിധ ക്ലബുകളും സ്ഥാപനങ്ങളും അടക്കം 77 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അണ്ടർ 18, 16, 13 വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങൾ ഞായറാഴ്‌ച സമാപിക്കും. സ്കൂൾ മാനേജർ സാലസ് കല്ലുപുര, എഡിബിഎ പ്രസിഡന്റ് റോണി മാത്യു, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, എസ് ഷഹബാസ്, ബിനു മനോഹരൻ എന്നിവർ സംസാരിച്ചു.










0 comments