ad
Deshabhimani

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചെന്നിത്തല പഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയ നിരോധിത പുകയില ഉൽപ്പനങ്ങൾ
വെബ് ഡെസ്ക്

Published on Jun 10, 2026, 12:55 AM | 1 min read

മാന്നാർ

ചെന്നിത്തല പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിതപുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 1,10,000 രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. അതിഥി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇവരിൽ നിന്നും പിഴ ഈടാക്കി . പഞ്ചായത്ത് പ്രസിഡന്റ്‌ വി ബിനു രാജ്, സ്ഥിരം സമിതി അധ്യക്ഷ ദീപാ രാജൻ, തോമസ്‌ കുട്ടി കടവിൽ, ബിനു സി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി മധു മോഹൻ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home