ad
Deshabhimani

ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി

കനറ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയ്ക്ക് മുന്നിൽ ബാങ്ക് ജീവനക്കാർ പ്രകടനം നടത്തുന്നു

കനറ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയ്ക്ക് മുന്നിൽ ബാങ്ക് ജീവനക്കാർ പ്രകടനം നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 01:37 AM | 1 min read

ആലപ്പുഴ

പഞ്ചദിന ബാങ്കിങ്‌ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ കനറ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയ്ക്ക് മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. കേന്ദ്ര സർക്കാർ തെറ്റായ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടു എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി എസ് അനിൽകുമാർ, ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, എഐബിഇഎ ജില്ലാ സെക്രട്ടറി ഇ വി പ്രമോദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home