ബാലസംഘം ഹരിപ്പാട് മേഖലാ സമ്മേളനം

ഹരിപ്പാട്
ബാലസംഘം ഹരിപ്പാട് മേഖലാ സമ്മേളനം ഏരിയ കൺവീനർ സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്‌തു. ഇ എം എസ് ഭവനിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് ആർദ്ര ബിനു അധ്യക്ഷയായി. മേഖലാ കൺവീനർ മുരളീധരകുറുപ്പ്, കെ മോഹനൻ, നിതിൻ ഓടമ്പള്ളി, കെ പൊന്നമ്മ ടീച്ചർ, ചിപ്പി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആദിത്യൻ (പ്രസിഡന്റ്), അവന്തിക രാജേഷ് (വൈസ്‌പ്രസിഡന്റ്). ആർദ്ര ബിനു (സെക്രട്ടറി), കൃഷ്‌ണവേണി (ജോയിന്റ് സെക്രട്ടറി), മുരളീധരകുറുപ്പ് (കൺവീനർ), ഷീജ മനോജ്, പത്മകുമാർ (ജോയിന്റ് കൺവീനർമാർ), അഭിരാം (കോ–ഓർഡിനേറ്റർ).










0 comments