ബാലസംഘം ഏരിയ സമ്മേളനം

ബാലസംഘം മാവേലിക്കര ഏരിയ സമ്മേളനം സാഹിത്യകാരി പ്രൊഫ. എ ജി ഒലീന ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ബാലസംഘം ഏരിയ സമ്മേളനം ആർ ഭാസ്‌കരൻ നഗറിൽ (ശ്രീകൃഷ്‌ണഗാനസഭ ഹാൾ – മാവേലിക്കര) നടന്നു. ഏരിയ പ്രസിഡന്റ് അഫ്രിൻ ഹാരിസ് പതാക ഉയർത്തി. സാഹിത്യകാരി പ്രൊഫ. എ ജി ഒലീന ഉദ്ഘാടനംചെയ്‌തു. അഫ്രിൻ ഹാരിസ്, അഭിരാമി, ധ്രുപത് എന്നിവരുടെ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി അമർനാഥ് ബിജു പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് വർഷ സജീവ് സംഘടനാ റിപ്പോർട്ടും നവനീത് അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഭിറാം രഞ്‌ജിത്ത്, കെ ഡി ഉദയപ്പൻ, അഖിൽ മാധവൻ, എ ബി അശ്വിൻ, സി ശ്രീലേഖ, ബി എസ് പിന്റു, ജി ഗൗതം, സുലേഖകുമാരി, ആർ മിഥുൻ ഷാ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ, എ എ അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ജി അജയകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: അമർനാഥ് ബിജു (പ്രസിഡന്റ്), അജ്വൽ, അമൃത (വൈസ്‌പ്രസിഡന്റുമാർ). അഫ്രിൻ ഹാരിസ് (സെക്രട്ടറി), ധ്രുപത്, അനശ്വര വിജയൻ (ജോയിന്റ് സെക്രട്ടറിമാർ). പ്രൊഫ. വി വാസുദേവൻ (കൺവീനർ), ആർ സുരേഷ് ബാബു, എ ശ്രീപ്രിയ (ജോയിന്റ് കൺവീനർമാർ). എം നന്ദകുമാർ (കോ–ഓർഡിനേറ്റർ), സാം പൈനുംമൂട് (അക്കാദമിക് കമ്മിറ്റി കൺവീനർ).










0 comments