ad
Deshabhimani

തീരോന്നതി ‘അറിവ്’ ബോധവൽക്കരണം തുടങ്ങി

തീരോന്നതി അറിവ് ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നടത്തുന്നു
വെബ് ഡെസ്ക്

Published on Jan 11, 2026, 12:25 AM | 1 min read

മാരാരിക്കുളം

മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവൽക്കരണ പരിപാടികളുടെയും ജില്ലാതല ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെയും ജില്ലാ ഉദ്ഘാടനം പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ നടത്തി. മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആധുനിക മത്സ്യബന്ധന രീതി, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം, കാലാവസ്ഥാവ്യതിയാനം എന്നിവയെക്കുറിച്ച് പരിശീലിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ, മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ബോധവൽക്കരണവുമാണ് നടത്തുക. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി അധ്യക്ഷയായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലുശേഖർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, സൈമൺ ജോൺ കുട്ടി, പി അനിതകുമാരി, വാർഡ് മെമ്പർ ഷീല സുരേഷ് , പി വി മനോജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി പ്രശാന്തൻ, ഫിഷറീസ് ഓഫീസർ പി എസ് സൈറസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home