Deshabhimani

കെഎസ്ആർടിസി ബജറ്റ് ടൂറിസം

ചേർത്തല യൂണിറ്റിന്‌ പുരസ്‌കാരം

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ആറന്മുള പള്ളിയോട സേവാസമിതിയും ചേർന്ന്‌ സംഘടിപ്പിച്ച  പഞ്ചപാണ്ഡവക്ഷേത്ര തീർഥാടനത്തിൽ കൂടുതൽ യാത്ര ഒരുക്കിയതിന്‌ ചേർത്തല യൂണിറ്റ് കോ–ഓഡിനേറ്റർ  ജിദീഷ് സിദ്ധാർഥൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 12:22 AM | 1 min read

ചേർത്തല
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ആറന്മുള പള്ളിയോട സേവാസമിതിയും ചേർന്ന്‌ സംഘടിപ്പിച്ച പഞ്ചപാണ്ഡവക്ഷേത്ര തീർഥാടനത്തിൽ ഏറ്റവുമധികം യാത്രകൾ ഒരുക്കിയതിന്‌ രണ്ടാംതവണയും കെഎസ്‌ആർടിസി ചേർത്തല യൂണിറ്റിന്‌ പുരസ്‌കാരം. 40 ട്രിപ്പാണ്‌ ഇത്തവണ ചേർത്തലയിൽനിന്ന്‌ ഒരുക്കിയത്‌. ​ യൂണിറ്റ് കോ–ഓഡിനേറ്റർ ജിദീഷ് സിദ്ധാർഥൻ പള്ളിയോട സേവാസമിതി പ്രസിഡന്റ്‌ കെ വി സാംബദേവനിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (ഓപ്പറേഷൻ) ജി പി പ്രദീപ്കുമാർ, ബജറ്റ് ടൂറിസം സംസ്ഥാന കോ–ഓർഡിനേറ്റർ ആർ സുനിൽകുമാർ, പത്തനംതിട്ട ജില്ലാ കോ–ഓഡിനേറ്റർ സി സന്തോഷ്‌കുമാർ, ആലപ്പുഴ ജില്ലാ കോ–ഓർഡിനേറ്റർ ആർ എസ്‌ രമ്യ എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home