ad
Deshabhimani

ഹോങ്കോങ്ങിലെ പുരസ്‌കാരവേദിയിൽ കുട്ടനാടിന്റെ ‘അരളി’പൂത്തു

സനിൽ സണ്ണി

സനിൽ സണ്ണി

avatar
വി കെ വേണുഗോപാൽ

Published on Feb 16, 2026, 01:02 AM | 1 min read

മങ്കൊമ്പ്

തലവടി കൊച്ചമ്മനം സ്വദേശി സനിൽ സണ്ണി കഥയും തിരക്കഥയും എഴുതി സംവിധാനംചെയ്‌ത ‘അരളി' എന്ന ഹോങ്കോങ്ങിൽ ഏഷ്യ പസഫിക് മൈക്രോ മൂവി ഫെസ്‌റ്റിവലിൽ മികച്ച ചിത്രങ്ങളിലൊന്നായി തെരഞ്ഞെടുത്തു. 16 രാജ്യത്തുനിന്ന്‌ 88 സിനിമയാണ് മത്സരിച്ചത്. മികച്ച മൂന്നെണ്ണത്തിൽ ഒന്നായി അരളി. ഇന്തോനേഷ്യൻ ചിത്രമായ ഫോർഗീവ് മി താങ്ക്യൂ, കമ്പോഡിയയിൽനിന്ന്‌ മോഡൽ ഫാദർ എന്നിവയായിരുന്നു മറ്റ്‌ ചിത്രങ്ങൾ. നിർമാതാവിനെ കണ്ടെത്താനാകാതെ വന്നതോടെ ആകെയുള്ള സമ്പാദ്യമായ വീടും പറമ്പും പണയംവച്ചാണ് ചിത്രം സനിൽ സണ്ണി പൂർത്തിയാക്കിയത്. പ്രമോദ് വെളിയനാട്, കൈലേഷ് മനു, ജിൻസി ചിന്നപ്പൻ എന്നിവർ പ്രധാനവേഷത്തിലെത്തി. യാദൃശ്ചികമായാണ് അരളി പിറവിയെടുത്തതെന്നും ഇപ്പോൾ ലഭിച്ച അംഗീകാരത്തിൽ ഒരുപാട്‌ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. അക്ഷയ് (ക്യാമറ), ഗാനമൊരുക്കിയ സുരേഷ് പരമേശ്വരൻ, എഡിറ്റർ ബിബിൻ പോൾ സാമുവൽ തുടങ്ങിയവരും അണിയറയിലുണ്ട്‌. ചിത്രം യൂട്യൂബിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home