പ്രൊഫ. ജി ഉണ്ണികൃഷ്ണൻ അനുസ്മരണം
ചിത്രവിരുന്നൊരുക്കി ആർട്ടിസ്റ്റ് ക്യാമ്പ്

ആർടിസ്റ്റ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
മാവേലിക്കരയുടെ പ്രിയ ചിത്രകാരൻ പ്രൊഫ. ജി ഉണ്ണികൃഷ്ണന്റെ മൂന്നാം ചരമവാർഷികാചരണവുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് ജി ഉണ്ണികൃഷ്‌ണൻ ഫൗണ്ടേഷൻ ഫോർ വിഷ്വൽ ആർട്സും മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സും ചേർന്ന് സംഘടിപ്പിക്കുന്ന 12 ദിവസത്തെ അനുസ്മരണ പരിപാടികൾക്ക് തുടക്കം. ആർട്ടിസ്റ്റ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എൻ ബാലമുരളീകൃഷ്ണൻ അധ്യക്ഷനായി. രാജാ രവിവർമ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മനോജ് വൈലൂർ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ സെക്രട്ടറി ടി ആർ ഉദയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ് അഭിലാഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ കേരളത്തിലെ 50 പ്രശസ്ത കലാകാരന്മാർ പങ്കെടുത്തു.










0 comments