ad
Deshabhimani

അര്‍ത്തുങ്കല്‍ തുറമുഖ വികസനം യാഥാര്‍ഥ്യമാകുന്നു; 
ടെട്രാപോഡ് നിര്‍മാണത്തിന് തുടക്കം

Minister P Prasad inaugurates the construction of the tetrapod, which is part of the Arthungal fishing port construction.
വെബ് ഡെസ്ക്

Published on Jul 29, 2025, 12:20 AM | 1 min read

കഞ്ഞിക്കുഴി

അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായ ടെട്രാപോഡ് നിര്‍മാണത്തിന് തുടക്കമായി. കൃഷിമന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ നടത്തി. തുറമുഖ നിര്‍മാണം വേഗത്തില്‍, തടസരഹിതമായി പൂര്‍ത്തിയാക്കാൻ നിരന്തര അവലോകനം ഉണ്ടാകുമെന്നും സെപ്​തംബര്‍ പകുതിയോടെ അവശേഷിക്കുന്ന നിര്‍മാണം ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പുലിമുട്ടിന്റെ വശങ്ങളില്‍ സ്ഥാപിക്കുന്ന ടെട്രാപോഡുകളുടെ നിര്‍മാണമാണ് നിലവില്‍ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി 8200 ടെട്രാപോഡാണ് നിര്‍മിക്കുന്നത്. 4,90,000 ടണ്ണോളം കരിങ്കല്ലാണ് തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. അര്‍ത്തുങ്കലില്‍ നടന്ന പരിപാടിയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് നിബു എസ് പത്മം, തുറമുഖ എൻജിനിയറിങ്​ വകുപ്പ് ആലപ്പുഴ എക്‌സിക്യൂട്ടീവ് എൻജിനിയര്‍ എം പി സുനില്‍കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ടി എസ് ശ്രീകൃഷ്​ണ, അസിസ്​റ്റന്റ് എൻജിനിയര്‍മാരായ ബി ജി രാജേഷ്, ബിന്ദു ബാലകൃഷ്​ണന്‍, പി ജെ മാത്യു, ടി എസ് രാജേഷ്, നെല്‍സണ്‍ പീറ്റര്‍, കെ പി മോഹനന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home