കലവൂർ സ-്കൂളിൽ ആർട്ട് ഗാലറിയായി

മാരാരിക്കുളം
സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാലയത്തിൽ നിർമിച്ച ആർട്ട് ഗാലറി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ആർട്ട് ഗാലറി. കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കുന്നത് അഭിനന്ദനാർഹമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കല കുട്ടികളെ നന്മയുള്ളവരാക്കി മാറ്റും. നന്മ നിറഞ്ഞ സമൂഹ നിർമിതിയായി ഈ പ്രവർത്തനങ്ങളെ കാണാനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ചിത്ര പ്രദർശനം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം എസ് സന്തോഷ്, കെ ഉദയമ്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ്, പ്രധാനാധ്യാപകൻ കെ അജയകുമാർ, ആർട്ട് അക്കാദമി ട്രഷറർ സുമയ്യ ബീവി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അസി. എൻജിനിയർ എ സ്വരൂപ്, മണ്ണഞ്ചേരി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എം ബി സുനിൽകുമാർ, കരാറുകാരൻ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.










0 comments