ad
Deshabhimani

സിഒഎ ജില്ലാ സമ്മേളനം

ആർദ്ര സ്‌കൂളിൽ കലോത്സവം

സിഒഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ചേർത്തല ആർദ്ര ബഡ്‌സ്‌ സ്‌കൂളിൽ സംഘടിപ്പിച്ച കലോത്സവം 
നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

സിഒഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ചേർത്തല ആർദ്ര ബഡ്‌സ്‌ സ്‌കൂളിൽ സംഘടിപ്പിച്ച കലോത്സവം 
നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 31, 2026, 12:39 AM | 1 min read

ചേർത്തല

കേബിൾ ടിവി ഓപറേറ്റേഴ്‌സ് അസോസിയേഷൻ (സിഒഎ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ചേർത്തല മേഖലാ കമ്മിറ്റി നഗരസഭ ആർദ്ര ബഡ്‌സ്‌ സ്‌കൂളിൽ കലാമേള സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്ഘാടനംചെയ്‌തു. സിഒഎ മേഖലാ പ്രസിഡന്റ്‌ ജെ വിനോദ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ​നഗരസഭ വൈസ് ചെയർപേഴ്‌സൺ എൻ എൽ വത്സലകുമാരി, സിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ടി എം ഷാവുദീൻ, ജെ വിനോദ്‌കുമാർ, പി മധു, മോഹനൻപിള്ള, ജി സുരേഷ്‌ബാബു, അജിത്‌ദാസ് മണിബെൻ, ബീന അജി, പി ഉണ്ണികൃഷ്‌ണൻ, വി എ സുരേഷ്‌കുമാർ, ടി എസ് ജാസ്‌മിൻ, ഡി ഷാജി, സ്‌റ്റാലിൻ ജോസ്, ജി രമ്യ കൃഷ്‌ണൻ, സുനിൽലാൽ, എസ് ഷിബു, പി എസ് സിബി എന്നിവർ സംസാരിച്ചു. ആറ്‌, ഏഴ്‌ തീയതികളിൽ ചേർത്തലയിലാണ്‌ ജില്ലാ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home