ബിരിയാണി ചലഞ്ചിലൂടെ കുരുന്നുകൾക്ക് കിഡ്സ് പാർക്ക്
ബിരിയാണിയിലൂടെ പിറന്നു അറുന്നൂറോളം നിറചിരി

മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ ബിരിയാണി ചലഞ്ചിലൂടെ ഒരുക്കിയ പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുത്തപ്പോൾ.
മുഹമ്മ
ബിരിയാണി ചലഞ്ചിലൂടെ കുരുന്നുകൾക്ക് കിഡ്സ് പാർക്ക് ഒരുക്കി മുഹമ്മ സിഎംഎസ് എൽപി സ്കൂൾ. രക്ഷാകർത്താക്കളുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടെ പിടിഎയാണ് ബിരിയാണി ചലഞ്ച് നടത്തി പണം സമാഹരിച്ചത്. അറുന്നൂറോളം കുട്ടികൾ ഇനി പാർക്കിലെ കളിയുപകരണങ്ങൾ പ്രയോജനപ്പെടുത്തും.വിദ്യാലയ വികസന സമിതി കൺവീനർ ജോളി തോമസ് പാർക്ക് തുറന്നുനൽകി. പിടിഎ പ്രസിഡന്റ് സുബിത അഫ്നാസ് അധ്യക്ഷയായി. പ്രധാനാധ്യാപകൻ ജോൺ തോമസ്, ചർച്ച് വർക്കർ പി എം ഐസക്, പിടിഎ വൈസ് പ്രസിഡന്റ് പഞ്ചമി വിഷ്ണു, എംപിടിഎ പ്രസിഡന്റ് കവിത ഷാജി, വിദ്യാലയ വികസന സമിതി ചെയർമാൻ സെബാസ്റ്റ്യൻ, ജോയിന്റ് കൺവീനർ കെ എസ് ലാലിച്ചൻ, സീനിയർ അസിസ്റ്റന്റ് എൻ എം ഷേർലി, അൾത്താര എന്നിവർ പങ്കെടുത്തു.










0 comments