ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസ് കാര്യാലയം തുറന്നു

ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്‌തു. സുനാമി ദുരിതബാധിതരുടെ വീടുകളെല്ലാം നവീകരിക്കാനോ പുതുക്കിപ്പണിയാനോ പോകുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നബാർഡിന്റെ നാലായിരം കോടി രൂപയുടെ പദ്ധതിയാണ് വരാൻ പോകുന്നത്. അതിൽ 502 കോടിയുടെ പദ്ധതി ഉടനെ പ്രഖ്യാപിക്കും–മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ, വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, സ്ഥിരംസമിതി അധ്യക്ഷരായ ആർ രാജേഷ്, എൽ അമ്പിളി, എൽ മൻസൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. പി വി സന്തോഷ്, പഞ്ചായത്തംഗങ്ങളായ നിർമല ജോയി, രശ്‌മി രഞ്ജിത്ത്, റെജിമോൻ, വിജയാംബിക, സജുപ്രകാശ്, എ അൽഅമീൻ, പഞ്ചായത്ത് സെക്രട്ടറി എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കാര്യാലയത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കുംവേണ്ടി 15–-ാംവാർഡ് വെട്ടത്തുകടവ് പമ്പ് ഹൗസ് ജങ്ഷനിൽ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കെട്ടിടസമുച്ചയത്തിലേക്ക് സർക്കാർ ഉത്തരവുപ്രകാരം ഓഫീസ് പ്രവർത്തനങ്ങൾ മാറ്റിയതിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്.










0 comments