ad
Deshabhimani

എ ആർ ജന്മദിനാഘോഷവും 
പുസ്‌തകപ്രകാശനവും

birthday

എ ആർ രാജരാജവർമയുടെ 163–-ാം ജന്മദിന ആഘോഷം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 21, 2026, 12:11 AM | 1 min read

മാവേലിക്കര

എ ആർ രാജരാജവർമസ്‌മാരക ഭരണസമിതിയും കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടും ചേർന്ന്‌ എ ആറിന്റെ 163–-ാം ജൻമദിന സമ്മേളനവും പുസ്‌തകപ്രകാശനവും ശാരദാമന്ദിരത്തിൽ സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു.ഭാഷാശാസ്‌ത്രജ്ഞൻ എൽ വി രാമസ്വാമി അയ്യരുടെ "ദ എവല്യൂഷൻ ഓഫ് മലയാളം മോർഫോളജി’ എന്ന ഗ്രന്ഥത്തിന് ഡോ. എൻ സിജി രചിച്ച "മലയാള രൂപിമങ്ങളുടെ പരിണാമം’ ഗ്രന്ഥം കോഴിക്കോട് സർവകലാശാലാ മലയാള കേരള പഠനവിഭാഗം റിട്ട. പ്രൊഫ. ഡോ. പി സോമനാഥന് നൽകി എംഎൽഎ പ്രകാശിപ്പിച്ചു. ഡോ. പി സോമനാഥൻ "എ ആർ രാജരാജവർമ സംവാദ തുടർച്ചകൾ’ വിഷയത്തിൽ പ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. എം സത്യൻ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ ആർ സരിതകുമാരി പുസ്‌തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ്, പ്രൊഫ. ജി ചന്ദ്രശേഖരൻനായർ, ഡോ. എൻ സിജി എന്നിവർ സംസാരിച്ചു. എ ആർ സ്‌മാരകഭരണസമിതി സെക്രട്ടറി വി ഐ ജോൺസൺ സ്വാഗതവും കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്‌റ്റന്റ് എ ബിന്ദു നന്ദിയും പറഞ്ഞു. എ ആറിന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അക്ഷരശ്ലോകസദസും സർഗാഞ്‌ജലിയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home