അനുമോദന സമ്മേളനം

ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ സ്വർണക്കൊടിമര പ്രതിഷ-്‌ഠയുടെ ഭാഗമായ അനുമോദന സമ്മേളനം ക്ഷേത്രതന്ത്രി കീഴ-്‌ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ സ്വർണക്കൊടിമര പ്രതിഷ്‌ഠയുടെ ഭാഗമായി അനുമോദന സമ്മേളനം നടത്തി. ക്ഷേത്രതന്ത്രി കീഴ-്‌ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് ദീപം കൊളുത്തി ഉദ്ഘാടനംചെയ-്‌തു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് യു അനിൽകുമാർ അധ്യക്ഷനായി. സ്വർണക്കൊടിമര ശിൽപി അനന്തനാചാരി, പറക്കാട്ട് ജ്വല്ലറി എം ഡി പ്രീതി പ്രകാശ്, കൊടിമര സ്ഥപതി കുഴിക്കാട്ടില്ലം അഗ്നിശർമ്മൻ, ക്ഷേത്രതന്ത്രി കീഴ-്‌ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി ശീരാവള്ളി ഇല്ലത്ത് എം പരമേശ്വരൻ നമ്പൂതിരി എന്നിവരെയാണ് അനുമോദിച്ചത്. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ആർ സുരേഷ-്‌കുമാർ,ഭാരവാഹികളായ പി ബാലകൃഷ-്‌ണപിള്ള, എ ജി അരുൺ, സഹദേവൻ നായർ, സി വി രാജീവ്, എസ് സനിൽകുമാർ, കെ കോമളൻ, കരകൺവീനർമാരായ എം ഹരികൃഷ-്‌ണൻ, പി വിശ്വനാഥൻ നായർ, ഗംഗാധരൻ പിള്ള, കെ രവീന്ദ്രൻ, ഗോപാലകുറുപ്പ്, മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.











0 comments