അനുമോദനവും "കനിവ് ' ചികിത്സാസഹായ വിതരണവും

മുഹമ്മ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ അനുമോദന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് അനുമോദന സമ്മേളനവും കനിവ് ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കെ വി ലക്ഷ്മണൻ അധ്യക്ഷനായി. പി കെ സുകുമാരൻ ആൻഡ് ഡി ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് സുകുമാരൻ വിശിഷ്ടാതിഥിയായി. സംവിധായകൻ രാജ് ബാബു, മാതൃകാധ്യാപിക ജെസി തോമസ്, ഡോ. എസ് ശ്രീദേവി, പത്രപ്രവർത്തകൻ കെ എസ് ലാലിച്ചൻ, ആർക്കിടെക്റ്റ് വി പി പ്രജിത് ദേവ് എന്നിവരെ മന്ത്രി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുഹമ്മ എസ്എച്ച്ഒ ലൈസാദ് മുഹമ്മദ് ചികിത്സ സഹായം വിതരണംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, സജീർ, ക്ലബ് രക്ഷാധികാരി കെ എസ് സുനിമോൻ, സെക്രട്ടറി സി വി വിപിൻ, പ്രസിഡന്റ് സി ആർ ഷാജി, ആഘോഷ കമ്മിറ്റി സെക്രട്ടറി രഞ്ജിനി പ്രദീപ്, ട്രഷറർ ജയ രാജേഷ്, ക്ലബ് ട്രഷറർ എം എ സെലിൻ എന്നിവർ സംസാരിച്ചു.










0 comments