നാടെങ്ങും യുദ്ധവിരുദ്ധ റാലി

സിപിഐ എം വടുതലയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി
ചേർത്തല
സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ റാലിയും യോഗവും സംഘടിപ്പിച്ചു. അരൂക്കുറ്റി വടുതലയിൽ കെ ഡി പ്രസന്നൻ, കെ വി വിശ്വസത്യൻ, എൻ ജയകുമാർ, ആബിദ് എന്നിവർ സംസാരിച്ചു. ചേർത്തല ടൗൺ ഇൗസ്‌റ്റിൽ പി എസ് പുഷ്‌പരാജ്, കെ പി രാജേന്ദ്രൻ, സുരേശ്വരി ഘോഷ്, ധന്യ ജയദേവൻ എന്നിവർ സംസാരിച്ചു. തൈക്കാട്ടുശേരിയിൽ എൻ നവീൻ, കെ ആർ പുഷ്‌കരൻ എന്നിവർ സംസാരിച്ചു. പള്ളിപ്പുറം വടക്കിൽ സി ശ്യാംകുമാർ സംസാരിച്ചു. ചേർത്തല ടൗൺ വെസ്‌റ്റിൽ എം ഇ കുഞ്ഞുമുഹമ്മദ് സംസാരിച്ചു. പെരുന്പളത്ത് പി കെ രാജൻ, വി സി ഹർഷഹരൻ എന്നിവർ സംസാരിച്ചു.










0 comments