ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ

കൊടുപ്പുന്ന ഗവ. ഹൈസ-്കൂൾ അധ്യാപക–രക്ഷകർതൃസമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്യുന്നു
തകഴി
കൊടുപ്പുന്ന ഗവ. ഹൈസ-്കൂൾ അധ്യാപക–രക്ഷകർതൃസമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ "കൂട്ടുകൂടാം മക്കൾക്കൊപ്പം' ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ-്തു. സ-്കൂൾ മാനേജ്‌മന്റ് കൗൺസിലർ സന്തോഷ് വിചാര ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് അമ്പിളി രാജേഷ് അധ്യക്ഷയായി. പഞ്ചായത്തംഗം ദീപ ഗോപകുമാർ, പ്രഥമാധ്യാപിക എം ഷെമീറ, സ-്കൂൾ സീനിയർ അസിസ്റ്റന്റ് ടി കവിത, എസ്എംസി വൈസ്ചെയർമാൻ സുനിൽകുമാർ, പിടിഎ വൈസ-്പ്രസിഡന്റ് പി എ ജോസഫ്, എംപിടിഎ പ്രസിഡന്റ് റെൻസി സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി രാകേഷ് ആർ നായർ എന്നിവർ സംസാരിച്ചു.










0 comments