വാർഷികവും സാംസ്കാരിക സമ്മേളനവും

ക്ലാസിക്കൽ ഡാൻസ് അക്കാദമിയുടെ 24-‑ാമത് വാർഷികവും സാംസ്കാരിക സമ്മേളനവും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ക്ലാസിക്കൽ ഡാൻസ് അക്കാദമിയുടെ 24-ാം വാർഷികവും സാംസ്കാരിക സമ്മേളനവും ഏവൂർ എസ്‌കെവി യുപി സ്കൂളിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനംചെയ്തു. പ്രൊഫ. ബി ഗിരീഷ്‌കുമാർ അധ്യക്ഷനായി. ഡോ.വി ബി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി തുളസി, പഞ്ചായത്തംഗം ബിജിത മോഹൻ, റിട്ട.ഹെഡ്മാസ്റ്റർ കെ രാജേഷ് കുമാർ, മുഹമ്മദ് ഷമീർ, ഡി രാമാനന്ദൻ, ആർ വേണു എന്നിവർ സംസാരിച്ചു.









0 comments