ഡിജിറ്റൈസേഷൻ പ്രഖ്യാപനം

ചേപ്പാട്, പത്തിയൂർ മേഖലയിലെ ലൈബ്രറികളുടെ സമ്പൂര്‍ണ ഡിജിറ്റൈസേഷൻ പ്രഖ്യാപനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി നടത്തുന്നു
കാർത്തികപ്പള്ളി
ചേപ്പാട്, പത്തിയൂർ മേഖലയിലെ ഏഴ് ലൈബ്രറികളും ഇൻഫോ ലൈബ്രറി പ്ലാറ്റ്ഫോം വഴി സമ്പൂര്‍ണ ഡിജിറ്റൈസേഷൻ നേട്ടം കൈവരിച്ചു. പ്രഖ്യാപനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി നടത്തി. വിജ്ഞാന വികാസിനി ഗ്രന്ഥശാലാ പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി മേഖലാ കൺവീനർ അഡ്വ. ജി ഷിമുരാജ്, എം ഡി രാജു, ജി സദാശിവൻ, ബാലകൃഷ്‌ണപിള്ള, വി കെ രാജ്മോഹൻ എന്നിവർ സംസാരിച്ചു.









0 comments