ad
Deshabhimani

സൗഹൃദവേദി വായനശാല

വാർഷികാഘോഷത്തിന്‌ തുടക്കം

കായിപ്പുറം  സൗഹൃദവേദി വായനശാലയുടെ അനുമോദന സമ്മേളനം 
മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on May 30, 2026, 01:10 AM | 1 min read

മുഹമ്മ

കായിപ്പുറം സൗഹൃദവേദി വായനശാലയുടെ 28–-ാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന സമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്‌തു. എം രമേശ്‌ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ പി എൻ നസീമ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, പ്രൊഫ. പി എ കൃഷ്‌ണപ്പൻ, കർഷക അവാർഡ് ജേതാവ് സുജിത് സി ഡി വിശ്വനാഥൻ, സിഡിഎസ് ചെയർപേഴ്‌സൺ സേതു ഭായി, പി പ്രവീൺ, വി വി സുനിൽ എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച ചിത്രരചനാ മത്സരം, കരോക്കെ ഗാനമേള. വൈകിട്ട് അഞ്ചിന് പാതിരാമണൽ വികസന സെമിനാറിൽ പഞ്ചായത്ത്‌ അംഗം ടി കുഞ്ഞുമോൻ വിഷയം അവതരിപ്പിക്കും. എ ഡി തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്‌ച ആഘോഷം സമാപിക്കും. പകൽ മൂന്നിന് സാംസ്‌കാരിക ഘോഷയാത്രയ്‌ക്കുശേഷം ചേരുന്ന സമ്മേളനം കൈതപ്രം ദാമോദരൻനമ്പൂതിരി ഉദ്ഘാടനംചെയ്യും. 1000 കുട്ടികൾക്ക് പത്മശ്രീ ചെറുവയൽ രാമൻ പഠനോപകരണങ്ങൾ നൽകും. പി പ്രസാദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home