അങ്കണവാടി ജീവനക്കാർ ധർണ നടത്തി

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം കൃഷ്ണലത ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അങ്കണവാടി വർക്കേഴ്സ്ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ ഐ സി ഡി എസ് ഓഫീസിന് മുന്നിൽ ധർണ നടത്തി. അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാനുള്ള സംവിധാനമൊരുക്കുക, മേലുദ്യോഗസ്ഥരുടെ അനാവശ്യ സമ്മർദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാനുള്ള സംവിധാനം ഉണ്ടാകുംവരെ എഫ്ആർഎസ്‌പിഎംഎംവൈ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്അസോസിയേഷൻ ഭാരവാഹികൾ നിവേദനവും നൽകി. ധർണ അസോസിയേഷൻ ജില്ലാ സെക്രട്ടറി കൃഷ്‌ണലത ഉദ്‌ഘാടനംചെയ്‌തു. റൂബി ടോമിച്ചൻ അധ്യക്ഷയായി. റാണിമോൾ സ്വാഗതവും ആർ എ സിന്ധു നന്ദിയും പറഞ്ഞു.











0 comments