ad
Deshabhimani

ഫ്രൂട്ട്സ് ചലഞ്ചുമായി അങ്കണവാടി കുരുന്നുകൾ

മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാംവാർഡ് 22–ാം നമ്പർ അങ്കണവാടിയിൽ കുരുന്നുകൾക്ക് പഴവർഗങ്ങൾ നൽകുന്ന പദ്ധതി റിട്ട. അധ്യാപകൻ 
കെ കെ പുരുഷോത്തമൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 21, 2026, 01:08 AM | 1 min read

കണിച്ചുകുളങ്ങര

കനത്ത ചൂടിൽനിന്ന്‌ ആശ്വാസമേകാൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് 22–ാം നമ്പർ അങ്കണവാടിയിൽ കുരുന്നുകൾക്ക് പഴവർഗങ്ങൾ നൽകുന്ന പദ്ധതിക്ക്‌ തുടക്കമായി. വാർഡിലെ സുമനസുകളാണ് ഓറഞ്ച്, മുന്തിരി, ആപ്പിൾ , മാമ്പഴം, തണ്ണിമത്തൻ, പേരയ-്‌ക്ക തുടങ്ങിയ പഴങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ എത്തിക്കുന്നത്. റിട്ട. അധ്യാപകൻ കെ കെ പുരുഷോത്തമൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം വി കെ കലേഷ്, അങ്കണവാടി വർക്കർ ജയശ്രീ, അധ്യാപകരായ ജോത്സ്‌ന, അഖില, ഹെൽപ്പർ രശ്‌മി, കുടുംബശ്രീ സിഡിഎസ് അംഗം രമണി, എഡിഎസ് സെക്രട്ടറി ശ്രീജ, പ്രസിഡന്റ്‌ സന്ധ്യ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home