അങ്കണവാടി കെട്ടിടം തുറന്നു

പള്ളിപ്പുറം ഡിവിഷനിലെ പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ നിർമിച്ച അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ജില്ലാ പഞ്ചായത്ത് പള്ളിപ്പുറം ഡിവിഷനിലെ പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ നിർമിച്ച അങ്കണവാടി പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ബി ബാബുരാജ്, ബിനിത പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജിസ്‌മി, രാജേഷ് വിവേകാനന്ദ, ഐസിഡിസി പ്രോഗ്രാം ഓഫീസർ മായ ലക്ഷ്‌മി, മിനി സതീശൻ, ബീന ഉണ്ണി, ജി ധനേഷ്‌കുമാർ, രാഗിണി രമണൻ, ടി എസ് മണികണ്ഠൻ, ഷിഹാബുദീൻ, സോയ സദാനന്ദൻ, സുനിത എന്നിവർ സംസാരിച്ചു.










0 comments