അങ്കണവാടി കെട്ടിടം തുറന്നു

പുറക്കാട് പഞ്ചായത്തിലെ 72-ാംനമ്പർ അങ്കണവാടി എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
പുറക്കാട് പഞ്ചായത്ത് 18-ാം വാർഡിൽ 72-ാംനമ്പർ അങ്കണവാടി കെട്ടിടം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. നിയോജക മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയത്. ‘ശിശുസൗഹൃദം അമ്പലപ്പുഴ’ പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി സ്ഥലമുള്ള മുഴുവൻ അങ്കണവാടികൾക്കും വിവിധയിനങ്ങളിൽ പണം ലഭ്യമാക്കി സ്‌മാർട്ട് അങ്കണവാടി കെട്ടിടങ്ങൾ നിർമിച്ചുനൽകുകയാണെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 1.33 ലക്ഷം രൂപ ചെലവിൽ മുഴുവൻ അങ്കണവാടികളിലേക്കും മിക്‌സികളും എംഎൽഎ വിതരണംചെയ്‌തു. തോട്ടപ്പള്ളി ലാൽ രചിച്ച ‘കുട്ടികളിൽ പൗരബോധം വളർത്താൻ 101 വഴികൾ’ എന്ന പുസ്‌തകവും പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ കെ രാജീവൻ, പ്രിയ അജേഷ്, ഐസിഡിഎസ് ജില്ലാതല പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്‌മി, ഐസിഡിഎസ് സൂപ്പർവൈസർ അമിത എന്നിവർ സംസാരിച്ചു.










0 comments