ad
Deshabhimani

വിസ്മയപ്പടവേറി പടഹാരം

പടഹാരം പാലത്തിന്റെ നടപ്പാതയിലൂടെ വരുന്നവർ

പടഹാരം പാലത്തിന്റെ നടപ്പാതയിലൂടെ വരുന്നവർ

വെബ് ഡെസ്ക്

Published on Mar 08, 2026, 02:49 AM | 1 min read

​തകഴി

പുഴയോരത്ത് വള്ളം കാത്തുനിന്ന തലമുറകളുടെ കാത്തിരിപ്പിന് വിരാമമിട്ട്‌ പടഹാരം പാലം നാടിന്റെ സ്വത്തായി. പൂക്കൈതയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലം കുട്ടനാട്‌ എക്കാലവും നെഞ്ചോട് ചേർത്ത വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്‌. തകഴിയും നെടുമുടിയും പാലം ചേർത്തുവച്ചതോടെ കുട്ടനാട് താലൂക്കിന്റെ ഹൃദയമിടിപ്പുകൾ ഒന്നായി. മഴയിലും വെയിലിലും തോണിക്കാരന്റെ വരവിനായി കാത്തുനിന്ന നാളുകൾക്ക് ഇനി വിട. പടഹാരം പാലം തുറന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന്‌ ശാശ്വത പരിഹാരമായി. തകഴി ഗ്രാമത്തിലുള്ളവർക്ക് ഇനി ആലപ്പുഴ നഗരത്തിലേക്ക് ആറ് കിലോമീറ്റർ ദൂരം ലാഭിക്കാം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വന്നിരുന്ന ദുരവസ്ഥയ്ക്ക് ഇതോടെ അവസാനമായി. ​തകഴി, നെടുമുടി പഞ്ചായത്തുകൾക്ക് പുറമെ എടത്വാ, തലവടി പഞ്ചായത്തുകൾക്കും പാലം പുത്തൻ വികസനസാധ്യതകൾ തുറന്നുനൽകുന്നു. തെക്കുഭാഗത്ത് നിന്നും ദേശീയപാത വഴി എത്തുന്ന സഞ്ചാരികൾക്ക് പ്രധാന ടൂറിസം കേന്ദ്രമായ കൈനകരിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ പാലം വഴിയൊരുക്കും. ഇതോടെ മേഖലയിലെ ടൂറിസം സാധ്യതകൾക്കും പുത്തൻ ഉണർവ് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home