ഭീഷണിയായി റെയിൽവേ മേൽപ്പാലത്തിലെ അലൂമിനിയം ഷീറ്റുകൾ

എംസി റോഡിൽ പുത്തൻവീട്ടിൽപ്പടി ജങ്ഷനിലുള്ള പഴയ റെയിൽവേ പാലത്തിൽ പാകിയ അലൂമിനിയം ഷീറ്റുകൾ റോഡിലേക്ക് വീഴാറായ നിലയിൽ
ചെങ്ങന്നൂർ
എംസി റോഡിൽ പുത്തൻവീട്ടിൽപ്പടി ജങ്ഷന് സമീപം പഴയ റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡറുകൾക്ക് താഴെ പാകിയ അലൂമിനിയം ഷീറ്റുകൾ അപകടഭീഷണി ഉയർത്തുന്നു. ട്രെയിനിലെ മലിനജലം റോഡ് യാത്രികരുടെ മേൽ പതിക്കാതിരിക്കാനാണ് ഷീറ്റുകൾ പാകിയിരുന്നത്. മലിനജലം സംസ-്‌കരിക്കാൻ പുതിയ മാർഗം റെയിൽവേ സ്വീകരിച്ചിരിക്കുന്നതിനാൽ ഇത്തരം ഷീറ്റുകൾ മേൽപ്പാലങ്ങളിൽ ആവശ്യമില്ല. വർഷങ്ങളുടെ പഴക്കമുള്ള ഷീറ്റുകൾ ദ്രവിച്ചു. സ്ഥാനം തെറ്റിയിട്ടുമുണ്ട്. ചെറിയ കഷ്‌ണങ്ങളായി ഇവ കാൽനട യാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും മുകളിലേക്ക് വീഴാൻ സാധ്യതയേറെയാണ്.









0 comments