Deshabhimani

ആശുപത്രി മാനേജിങ് കമ്മിറ്റികളിലും യുഡിഎഫ്‌ ബിജെപി ഡീൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 12:09 AM | 1 min read

മാന്നാർ

പുലിയൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ സിപിഐ എം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പുലിയൂർ കുടുംബാരോഗ്യേന്ദ്രം, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ രൂപീകരിച്ച കമ്മിറ്റിയിൽ സിപിഐ എമ്മിന്റെ പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ എൽഡിഎഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് എച്ച്എംസി രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ കുടുംബാ രോഗ്യകേന്ദ്രത്തിലെ എച്ച്എംസി രൂപീകരിച്ചപ്പോൾ സിപിഐ എമ്മിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെ എൽഡിഎഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചിരുന്നു.കോൺഗ്രസ്- ബിജെപി കൂട്ടുകെട്ടാണ് നടത്തുന്നതെന്നും ഇതിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽഡിഎഫ് അംഗങ്ങളായ കെ പി പ്രദീപ്, സജി ചരവൂർ, ടി ടി ഷൈലജ, അരുൺ കൃഷ്ണ, രമ്യാ പ്രമോദ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home