അക്ഷയ തൃതീയ ദിനാചരണം

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്ഷയ തൃതീയ ദിനാചരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷയ തൃതീയ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നടത്തി. ആലപ്പുഴ മുല്ലയ്‌ക്കൽ ജുവൽ സ്ട്രീറ്റിൽ ഹമീദ് ജുവലറിക്ക് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്‌ഘാടനംചെയ്തു. അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് റോയി പാലത്ര അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹാഷിം കോന്നി അക്ഷയ തൃതീയദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി നസീർ പുന്നയ്‌ക്കൽ, വർക്കിങ് കമ്മിറ്റിയംഗം എബി തോമസ്, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി സബിൽരാജ്. ജില്ലാ വർക്കിങ് പ്രസിഡന്റ് വർഗീസ് വല്യാക്കൻ, സെക്രട്ടറി കെ നാസർ, വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ്, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി പ്രവീൺ രാമദ്രൻ എന്നിവർ സംസാരിച്ചു.










0 comments