ad
Deshabhimani

നദിയയുടെ വീട് മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു

നദിയയുടെ വീട് സന്ദര്‍ശിച്ച അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ബുന്ധുക്കളുമായി സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 01:23 AM | 1 min read

ആലപ്പുഴ ​

തൃക്കുന്നപ്പുഴ പല്ലനയിൽ ആത്മഹത്യ ചെയ്‌ത പത്തൊന്പതുകാരി നദിയയുടെ വീട്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുമായി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്, സെക്രട്ടറി പ്രഭ മധു, സുശീല മണി, പി ഓമന എന്നിവർ സംസാരിച്ചു. മരണത്തിന് കാരണക്കാരനായ ഭർത്താവിനെതിരെ കേസെടുത്ത് അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് 28ന് മഹിളാ അസോസിയേഷൻ പല്ലനയിൽ പ്രതിഷേധപരിപാടി നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home