സഹായധനം കൈമാറി

മത്സ്യബന്ധനത്തിനിടെ കടലിൽവീണ് മരിച്ച സനീഷിന്റെ കുടുംബത്തിന് എച്ച് സലാം എംഎൽഎ സഹായധനം കൈമാറുന്നു
ആലപ്പുഴ
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് സഹായധനം കൈമാറി. ആലപ്പുഴ വാടക്കൽ കുരിശുപറമ്പിൽ സനീഷിന്റെ കുടുംബത്തിനാണ് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള 10 ലക്ഷം രൂപ വീട്ടിലെത്തി നൽകിയത്. അവകാശികളായ അമ്മ ബീനാകുമാരി, ഭാര്യ എസ് സ-്‌മിതമോൾ, മകൻ ദേവനന്ദൻ എന്നിവർക്കാണ് എച്ച് സലാം എംഎൽഎ സഹായധനം കൈമാറിയത്. വ്യക്തിഗത അപകട ഇൻഷുറൻസ് ആനുകൂല്യമായ 10 ലക്ഷംരൂപ നേരത്തെ കുടുംബത്തിന് നൽകിയിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എക-സിക്യൂട്ടീവ് കുഞ്ഞച്ചൻ, ഫിഷറീസ് ഓഫീസർ പി എ അരുൺകുമാർ, ഷീന സജി, വി എസ് എബി, സിമി ജോസഫ്, സുധീറ്റ ഗോപി, തങ്കരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.










0 comments